CRIME
ഫോണില്‍ വിളിച്ചാല്‍ കിട്ടുന്നില്ലെന്ന് ആരോപിച്ച് പെണ്‍സുഹൃത്തിനെ തല്ലിയ യുവാവ് അറസ്റ്റിൽ
ഫോണില്‍ വിളിച്ചാല്‍ കിട്ടുന്നില്ലെന്ന് ആരോപിച്ച് പെണ്‍സുഹൃത്തിനെ തല്ലിയ യുവാവ് അറസ്റ്റിൽ. കോഴിക്കോട് കുറ്റ്യാടി സ്വദേശി ആമ്പല്ലൂര്‍ വീട്ടില്‍ രഞ്ജിത്ത് ബാബു (23) വിനെ മാള പോലീസ് പിടികൂടി. . ഫോണില്‍ വിളിക്കുമ്പോള്‍ ‘സബ്സ്‌ക്രൈബര്‍ തിരക്കിലാണെന്ന’ സന്ദേശം കേള്‍ക്കുന്നതില്‍ പ്രകോപിതനായാണ് യുവാവ് മര്‍ദിച്ചത്.
സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ രഞ്ജിത്ത് ബാബു നിരന്തരം ഫോണില്‍ വിളിക്കാറുണ്ടായിരുന്നു. ഒരു വര്‍ഷത്തോളമായി ഇയാള്‍ അന്നമനടയില്‍ താമസിച്ച് വിവിധ ജോലികള്‍ ചെയ്യുകയാണ്. ആരോടാണ് എപ്പോഴും സംസാരിക്കുന്നതെന്നായിരുന്നു രഞ്ജിത്ത് ബാബുവിന്റെ പ്രധാന ചോദ്യം. മാള എസ്.എച്ച്.ഒ. സജിന്‍ ശശിയാണ് അറസ്റ്റ് ചെയ്തത്.
Comments