LOCAL NEWS
മത്സ്യ ബന്ധനത്തിടെ മരണപ്പെട്ട മുത്തായം കോളനിയിലെ ഇബ്രാഹിമിന്റെ മകൻ ശിഹാബിൻ്റെ വീട് കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല സന്ദർശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു
പയ്യോളി:കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് രജിസ്റ്റർ ചെയ്ത തിക്കോടി വൻമുഖം കടലൂർ മത്സ്യ ഗ്രാമത്തിലെ മത്സ്യ ബന്ധനത്തിടെ മരണപ്പെട്ട മുത്തായം കോളനിയിലെ ഇബ്രാഹിമിന്റെ മകൻ ശിഹാബിൻ്റെ വീട് കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല സന്ദർശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ അടിയന്തര സാമ്പത്തിക സഹായം എം.എൽ എ കൈമാറി. മൂടാടി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീകുമാർ, വാർഡ് മെമ്പർ മോഹനൻ, മത്സ്യ ബോർഡ് മേഖല എക്സിക്യൂട്ടീവ് ബി. കെ. സുധീർകിഷൻ, ഫിഷറീസ് വകുപ്പ് സൂപ്രണ്ട് സി.ആദർശ് , ഫിഷറീസ് ഓഫീസർമാരായ ജിജി, ജയപ്രകാശ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു
Comments