KOYILANDILOCAL NEWS
ബപ്പൻകാട് അടിപ്പാത വെള്ളക്കെട്ട് ശാശ്വത പരിഹാരം വേണം
കൊയിലാണ്ടി: ബപ്പൻകാട് റെയിൽവേ അടിപ്പാതയിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കൊയിലാണ്ടി സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ധർണ്ണ സമരം നടത്തി. കെ സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. സി വി ബാലകൃഷ്ൻ മാസ്റ്റർ ധർണ്ണ ഉദ്ഘാടനം ചെയ്തു.വി വി സുധാകരൻ, വി ടി സുരേന്ദ്രൻ, സുരേഷ് ബാബു മണമൽ, പി വി ആലി, അരുൺ മണമൽ, കെ പി വിനോദ് കുമാർ കെ വി ശിവാനന്ദൻ, പി വി സതീഷ്, മനോജ് പയറ്റു വളപ്പിൽ, നിധിൻ തുടങ്ങിയവർ സംസാരിച്ചു.
Comments