ബയോബിന്നുകള്‍ വിതരണം ചെയ്തു
കൊയിലാണ്ടി: നഗരസഭയുടെ ഉറവിട മാലിന്യ സംസ്‌കരണ പദ്ധതിയുടെ ഭാഗമായി 2019-20 വാര്‍ഷിക പദ്ധതിയില്‍ ബയോബിന്നുകള്‍ വിതരണം ചെയ്തു. അടുത്ത വര്‍ഷത്തോടെ നഗരസഭയിലെ മുഴുവന്‍ വീടുകളിലും ഉറവിട മാലിന്യ സംസ്‌കരണ പദ്ധതി വ്യാപിപ്പിക്കാനുദ്ദേശിച്ച് ആരംഭിച്ചിട്ടുള്ള സംരഭത്തിന്റെ ഭാഗമായി ഇന്നലെ 5000 ബിന്നുകളാണ് വിതരണം ചെയ്തത്. നഗരസഭ ചെയര്‍മാന്‍ കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷ വി.കെ.പത്മിനി അധ്യക്ഷത വഹിച്ചു.
ജില്ലാ ശുചിത്വമിഷന്‍ കോര്‍ഡിനേറ്റര്‍ പി.എം.സൂര്യ മുഖ്യാതിഥിയായിരുന്നു. നഗരസഭ സ്ഥിരംസമിതി അധ്യക്ഷന്‍മാരായ വി.സുന്ദരന്‍, ദിവ്യസെല്‍വരാജ്, നഗരസഭാംഗങ്ങളായ എം.സുരേന്ദ്രന്‍, വി.പി.ഇബ്രാഹിംകുട്ടി, കെ.കെ.ചന്ദ്രിക, കെ.ടി.റഹമത്ത്, സീമ കുന്നുമ്മല്‍, ജില്ലാ ശുചിത്വമിഷന്‍ പ്രോഗ്രാം ഓഫീസര്‍ കൃപാ വാര്യര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.കെ.രമേശന്‍, ജെ.എച്ച്.ഐ.മാരായ ടി.കെ.ഷീബ, കെ.എം.പ്രസാദ്, ഷീജ എന്നിവര്‍ സംസാരിച്ചു.