KERALA

ബലിതർപ്പണകേന്ദ്രങ്ങളിലേക്ക് കെഎസ്‌ആർടിസി പ്രത്യേക സർവീസ്‌

തിരുവനന്തപുരം > കർക്കടകവാവിന്‌ കെഎസ്‌ആർടിസി പ്രധാന ബലിതർപ്പണകേന്ദ്രങ്ങളിൽനിന്ന്‌ പ്രത്യേക സർവീസുകൾ നടത്തും.  ആലുവ, തിരുനെല്ലി, തിരുവല്ലം, ശംഖുംമുഖം, വർക്കല  തുടങ്ങിയ സ്ഥലങ്ങളിലേക്കും അവിടെനിന്ന്‌ വിവിധ സ്ഥലങ്ങളിലേക്കുമാണ്‌  സർവീസുകൾ. കർക്കടകവാവ്‌ ദിവസമായ 31നും തലേദിവസവും അധിക സർവീസ്‌ ഉണ്ടാകും.

 

സംശയനിവാരണത്തിനും സഹായത്തിനുമായി ജീവനക്കാരെ ബലിതർപ്പണ കേന്ദ്രങ്ങളിലും പ്രധാന കേന്ദ്രങ്ങളിലും ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്‌. എല്ലാ ഡിപ്പോകളിൽനിന്നും അധിക സർവീസ്‌ ഉണ്ടാകും. 30നു പകൽ 2.15ന്‌ തിരുവനന്തപുരത്തുനിന്ന്‌ വയനാട്‌ തിരുനെല്ലിയിലേക്ക്‌ പുറപ്പെടുന്ന പ്രത്യേക ബസ്‌ 31നു പുലർച്ചെ 4.15ന്‌ തിരുനെല്ലിയിലെത്തും. 31നു പകൽ മൂന്നിന്‌ തിരുനെല്ലിയിൽനിന്ന്‌ തിരുവനന്തപുരത്തേക്ക്‌ പുറപ്പെടും.  online.keralartc.com  വെബ്സൈറ്റ് വഴി ഓൺലൈൻ ടിക്കറ്റ് ബുക്ക്‌ ചെയ്യാം.

 

തിരുവനന്തപുരം സിറ്റി യൂണിറ്റ് –0471 – 2574795,  പാപ്പനംകോട് – 0471 – 2494002  (തിരുവല്ലം, ശംഖുംമുഖം). ആറ്റിങ്ങൽ യൂണിറ്റ് – 0470 – 2622202 (വർക്കല). ആലുവ യൂണിറ്റ് –0484 – 2624242, എറണാകുളം യൂണിറ്റ് – 0484 – 2372033 (ആലുവ). മാനന്തവാടി യൂണിറ്റ് -–04935 – 240640 (തിരുനെല്ലി). 24 മണിക്കൂറും പ്രവർത്തിക്കുന്ന കെഎസ്ആർടിസി സോഷ്യൽ മീഡിയ സെല്ലിലും  കൺട്രോൾ റൂമിലും വിവരങ്ങൾക്ക്‌ ബന്ധപ്പെടാം: ഫെയ്‌സ്ബുക്ക്‌ ലിങ്ക്- facebook.com/KeralaStateRoadTransportCorporation, വാട്സാപ് നമ്പർ – 8129562972, കെഎസ്ആർടിസി, കൺട്രോൾ റൂം മൊബൈൽ ഫോൺ: -9447071021, ലാൻഡ്‌ലൈൻ – 0471-2463799.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button