KOYILANDILOCAL NEWS
ബസ്സിൽ കുഴഞ്ഞ് വീണ സ്ത്രീയെ ആശുപത്രിയിൽ എത്തിച്ച് ഡ്രൈവർ മാതൃകയായി
കൊയിലാണ്ടി: ബസ്സിൽ കുഴഞ്ഞ് വീണ സ്ത്രീയെ നേരിട്ട് ശുപത്രിയിൽ എത്തിച്ച് ബസ്സ് ഡ്രൈവർ മാതൃകയായി. വടകര മുടപ്പിലാവിൽ മീത്തലെ മൂനച്ചികോ കണ്ടി രാധയാണ് ബസ്സിൽ കുഴഞ്ഞ് വീണത്. കണ്ണൂർ റൂട്ടിലോടുന്ന KL 58 P7 119 നമ്പർ ബസ്സിലെ ഡ്രൈവർ അത്തോളി സ്വദേശി സന്ദീപ് ആണ് ആശുപത്രിയിലെത്തിച്ചത്.സ്റ്റാൻ്റിൽ എത്തുന്നതിനു മുമ്പാണ് ഇവർ ബസ്സിൽ കുഴഞ്ഞ് വീണത് എന്നാൽ ബസ്സ സ്റ്റാൻ്റിൽ നിർത്താതെ നേരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെക്ക് ഓടിച്ച് കയറ്റുകയായിരുന്നു. കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്നു ബസ്സ് സമയം കഴിഞ്ഞതോടെ ബസ്സിൻ്റെ ട്രിപ്പ് കട്ട് ചെയ്യെണ്ടി വന്നു.
Comments