KOYILANDILOCAL NEWS
ബസ് യാത്രക്കാരന്റെ മൊബൈൽഫോൺ മോഷ്ടിച്ച യുവാവ് പിടിയിൽ
ബസ് യാത്രക്കാരന്റെ മൊബൈൽ ഫോൺ മോഷ്ടിച്ച യുവാവ് പിടിയിൽ. താമരശ്ശേരി കട്ടിപ്പാറ സ്വദേശി ആര്യാകുളം വീട്ടിൽ മുഹമ്മദ് അഷർ (33)നാണ് അറസ്റ്റിലായത്. കസബ പോലീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
അവിടനെല്ലൂർ സ്വദേശിയുടെ പതിനാലായിരം രൂപ വിലവരുന്ന ഫോണാണ് കൂട്ടാലിട റൂട്ടിൽ ഓടുന്ന സ്വകാര്യബസിന്റെ ബർത്തിൽ സൂക്ഷിച്ച ബാഗിൽനിന്ന് മോഷണംപോയത്. പുതിയസ്റ്റാൻഡിൽ നിന്ന് പുറപ്പെട്ട ബസ് കൂട്ടാലിടയിലെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.
അന്വേഷണം നടത്തിയതിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ മൊബൈൽ ഫോൺ കടകളിൽ അടിസ്ഥാനത്തിൽ പ്രതിയെക്കുറിച്ച് വിവരം ലഭിക്കുകയായിരുന്നു. കസബ ഇൻസ്പെക്ടർ എൻ പ്രജീഷ്, ഇ കെ ഷാജി, രാംദാസ്, സക്കരിയ്യ, ജോർജ് എന്നിവർ അന്വേഷണത്തിലുണ്ടായിരുന്നു.
Comments