ബാക്ടീരിയകളെ ചെറുക്കാന്‍ ആന്റിബയോഗ്രാം നടപ്പാക്കാന്‍ കേരളം
ബാക്ടീരിയകളെ ചെറുക്കാന്‍ ആന്റിബയോഗ്രാം നടപ്പാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി കേരളം. വിവിധയിനം ബാക്ടീരിയകള്‍ അതിന്റെ സ്വഭാവം, ബാക്ടീരിയകള്‍ എതൊക്കെ ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കും, നശിപ്പിക്കും എന്നിങ്ങനെയുളള ക്ലിനിക്കല്‍ വിവരങ്ങളുടെ ശേഖരമാണ് ആന്റിബയോഗ്രാം. സംസ്ഥാനത്തെ ഒമ്പത് ജില്ലകളിലെ 18 കേന്ദ്രങ്ങളിലെ ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ് (എഎംആര്‍) ഉപയോഗിച്ചുകൊണ്ടാണ് ആന്റിബയോഗ്രാം ഡാറ്റ തയാറാക്കിയിരിക്കുന്നത്. ആന്റിബയോട്ടിക്കുകളുടെ പ്രതിരോധത്തെയും അതിജീവിക്കുന്ന ബാക്ടീരിയകളെ തടയാനും ആന്റിബയോഗ്രാമിന് സാധിക്കും.
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മൈക്രോബയോളജി വിഭാഗത്തെ നോഡല്‍ കേന്ദ്രമാക്കിയാണ് സംസ്ഥാനത്തെ ആന്റിബയോഗ്രാമിന്റെ പ്രവര്‍ത്തനങ്ങള്‍. 2023-ഓടെ സംസ്ഥാനത്തെ സമ്പൂര്‍ണ ആന്റിബയോട്ടിക് സാക്ഷരതയുളള സംസ്ഥാനമാക്കി മാറ്റാനുളള സമഗ്ര പദ്ധതികളാണ് നിലവില്‍ ആവിഷ്‌കരിച്ച് വരുന്നത്.
ആന്റിബയോഗ്രാം വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഫലപ്രദമായ മരുന്നുകള്‍ രോഗികള്‍ക്ക് നല്‍കാന്‍ സാധിക്കുമെന്നതാണ് ഇതിന്റെ നേട്ടം. ഇതിലൂടെ ആരോഗ്യ മേഖലയില്‍ കാര്യക്ഷമമായ മുന്നേറ്റം കൈവരിക്കാനാവുമെന്നതാണ് നിരീക്ഷണം.