ബാബു വട്ടക്കണ്ടിയെ അനുസ്മരിച്ചു
പേരാമ്പ്ര: പ്രമുഖ കോൺ ഗ്രസ് നേതാവും സഹകാരിയും സാമൂഹ്യ പ്രവർത്തകനുമായിരുന്ന ബാബു വട്ടക്കണ്ടിയുടെ പന്ത്രണ്ടാം ചരമവാർഷികദിനം പേരാമ്പ്ര മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. കാലത്ത് വീട്ടുവളപ്പിലെ ശവകുടീരത്തിൽ പുഷ്പാർച്ചന നടത്തി. അനുസ്മരണ സമ്മേളനം ഡി സി സി ജനറൽ സെക്രട്ടറി രാജൻ മരുതേരി ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി എസ് സുനിൽകുമാർ അധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് മെമ്പർ വി പി ദുൽഖിഫിൽ, പി കെ രാഗേഷ്, കെ മധൂകൃഷ്ണൻ, പി എം പ്രകാശൻ, ഷാജു പൊൻപറ, എസ്.സുനന്ദ്, വി ടി സൂരജ്, കെ സി രവീന്ദ്രൻ, രാജൻ കെ പുതിയെടുത്ത്, ഇ പി മുഹമ്മദ്, പി സി സജീവൻ, ബഷീർ പരിയാരത്ത്, വി വി ദിനേശൻ, ആർ കെ രജീഷ് കുമാർ, ബാബു തത്തക്കാടൻ, എ പി ഉണ്ണികൃഷ്ണൻ, രജീഷ് മാക്കുഴി, പി കെ മജീദ്, രമേഷ് മഠത്തിൽ, രഞ്ജിനി ടീച്ചർ, പി സി റഹീസ്, സായ് സന്തോഷ് സംസാരിച്ചു.