LOCAL NEWS
ബാലസംഘം വേനല്‍ത്തുമ്പി കലാജാഥാ കൊയിലാണ്ടി ഏരിയാ പരിശീലനക്യാമ്പ് കൊയിലാണ്ടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു
ബാലസംഘം വേനല്‍ത്തുമ്പി കലാജാഥാ കൊയിലാണ്ടി ഏരിയാ പരിശീലനക്യാമ്പ് കൊല്ലം മേഖലയിലെ പുളിയഞ്ചേരി യു.പി.സ്‌കൂളില്‍ ആരംഭിച്ചു. കൊയിലാണ്ടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബാലസംഘം ഏരിയാ പ്രസിഡന്റ് വിഷ്ണുപ്രിയ അദ്ധ്യക്ഷം വഹിച്ചു.ടി.കെ.ചന്ദ്രന്‍,കെ.ഷിജു.കെ.എ.ഇന്ദിരടീച്ചര്‍,വി.രമേശന്‍മാസ്റ്റര്‍,ഏരിയാകണ്‍വീനര്‍ ടി.ഇ.ബാബു എന്നിവര്‍ സംസാരിച്ചു. സംഘാടകസമിതി ചെയര്‍മാന്‍ എന്‍.കെ.ഭാസ്‌കരന്‍ സ്വാഗതവും ബാലസംഘം ഏരിയാസെക്രട്ടറി അശ്വിന്‍ സി.കെ.നന്ദിയും പറഞ്ഞു.
Comments