CRIME
ബാലുശ്ശേരിയിൽ ക്ഷേത്രോത്സവത്തിനിടെ മർദനമേറ്റ യുവാവ് മരിച്ചു
ബാലുശ്ശേരിയിൽ ക്ഷേത്രോത്സവത്തിനിടെ മർദനമേറ്റ യുവാവ് മരിച്ചു. ബാലുശ്ശേരി എരമംഗലം സ്വദേശി ബിനീഷ് കുമാർ (44) ണ് മരിച്ചത്. കഴിഞ്ഞ 27നാണ് ബിനീഷിന് മർദനമേറ്റത്. തുടർന്ന് മൊടക്കല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണപ്പെട്ടത്.
കൊളത്തൂർ കരിയാത്തൻ കോട് ക്ഷേത്രോത്സവത്തിനിടെയായിരുന്നു മർദനം. പന്തൽ പൊളിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്ക് നീങ്ങിയത്. സംഭവത്തിൽ നേരത്തെ തന്നെ പൊലീസ് സ്വമേധയാ കേസെടുത്തിരുന്നു.
Comments