ബാലുശ്ശേരി അറപീടികയിൽ ബസും സ്കോർപിയോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവതി മരിച്ചു
അറപീടികയിൽ സ്വകാര്യ ബസും സ്കോർപിയോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവതി മരിച്ചു. കന്യാകുമാരി കല്ലുവിളയ് സ്വദേശിനി ഷെെനിയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നാണ് മരണം സംഭവിച്ചത്.
മാർത്താണ്ഡത്തുനിന്ന് തിരുവമ്പാടിയിലേക്ക് പോവുകയായിരുന്നു സ്കോർപിയോ കാറും കിനാലൂരിൽ നിന്ന് ബാലുശ്ശേരിയിലേക്ക് വരികയായിരുന്ന ബസ്സും കൂട്ടിയിടിച്ച് മാർച്ച് 17 ന് വെെകീട്ടാണ് അപകടം സംഭവിച്ചത്. അപകടത്തിൽ ഷെെനി, ഭർത്താവ് ഗോപാലകൃഷ്ണൻ, ബസ്സിൽ യാത്ര ചെയ്തിരുന്ന ബാലുശ്ശേരി സർക്കാർ കോളേജ് വിദ്യാർത്ഥികൾ അടക്കം16 പേർക്ക് പരിക്കേറ്റിരുന്നു.
കാർ എതിർദിശയിലൂടെ വരികയായിരുന്ന ബസുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. നരിക്കുനിയിൽ നിന്ന് അഗ്നിരക്ഷാ സേനയെത്തി കാർ പൊളിച്ചായാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്. ഇൻക്വസ്റ്റിനും പോസ്റ്റുമോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും