ബാലുശ്ശേരി ടൗണിൽ പൊതുവിപണിയിൽ പരിശോധന നടത്തി
കൊയിലാണ്ടി : ജില്ലാ കലക്ടറുടെ പ്രത്യേക നിർദ്ദേശപ്രകാരം, സിവിൽ സപ്ലൈസ്, റവന്യൂ, ഡിപ്പാർട്ടുമെൻ്റുകൾ സംയുക്തമായി ബാലുശ്ശേരി ടൗണിൽ പൊതുവിപണിയിൽ പരിശോധന നടത്തി. മൊത്തം 16കടകളിൽ പരിശോധന നടത്തിയതിൽ, വിലനിലവാരം പ്രദർശിപ്പിക്കാത്തതുൾപ്പെടെ 5 കടകളിൽ ക്രമക്കേടുകൾ കാണുകയും നോട്ടീസ് നൽകുകയും ചെയ്തു. മേൽ കടകൾക്കെതിരെ നടപടികൾ സ്വീകരിക്കാൻ ജില്ലാ കലക്ടർക്ക് ശുപാർശ നൽകുമെന്ന് പരിശോധനക്ക് നേതൃത്വം നൽകിയ കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസർ ശ്രീ.ചന്ദ്രൻ കുഞ്ഞിപ്പറമ്പത്ത് അറിയിച്ചു.
പരിശോധനയിൽ ഡെപ്യൂട്ടി തഹസിൽദാർ ശ്രീ.പി.ശശിധരൻ , അസിസ്റ്റന്റ് സപ്ളെ ഓഫീസർ സുരേന്ദ്രൻ എൻ കെ റേഷനിംഗ് ഇൻസ്പെക്ടറായ ശ്രീ. ,വി.വി .ഷിബു , മറ്റു ജീവനക്കാരായ , ജ്യോതി ബസു, നിജിൻരാജ്എന്നിവർ പങ്കെടുത്തു.
വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും ക്രമക്കേടുകൾ കണ്ടെത്തിയാൽ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു