Uncategorized
ബാസ്‌ക്കറ്റ് ബോൾ താരം കെ സി ലിതാരയുടെ മരണം; കോച്ച് രവി സിംഗിന്റെ ആളുകൾ കുടുംബത്തെ ഭീഷണി പെടുത്തിയതായി പരാതി
ബാസ്‌ക്കറ്റ് ബോൾ താരം കെ സി ലിതാരയുടെ ദുരൂഹ മരണം സംബന്ധിച്ച കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോച്ച് രവി സിംഗിന്റെ ആളുകൾ കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കുടുംബത്തെ ഭീഷണി പെടുത്തിയതായി പരാതി. 25 ലക്ഷം രൂപ നൽകാമെന്ന് വാഗ്ദാനം ചെയ്തു. ഇതോടെ കുടുംബം കുറ്റ്യാടി പൊലീസിൽ പരാതി നൽകി.
മലയാളി ബാസ്കറ്റ്ബോൾ താരം കെ.സി.ലിതാരയുടെ ദുരൂഹമരണത്തിൽ ബിഹാർ പൊലീസ് അന്വേഷണം അവസാനിപ്പിക്കാൻ ശ്രമം തുടരുന്നതിനിടെയാണ് കുടുംബത്തിനു നേരെയുള്ള ഭീഷണി. കോച്ച് രവിസിംഗിന്റെ ശാരീരിക , മാനസിക പീഡനമാണ് മരണകാരണമെന്നാണ് മാതാപിതാക്കൾ ആരോപിക്കുന്നത്.
Comments