KOYILANDILOCAL NEWSSPECIAL

ബിജു അരിക്കുളത്തിന് കലാഭവൻ മണി പുരസ്കാരം

പാട്ടു കൂട്ടത്തിന്റെ ആറാമത് കലാഭവൻ മണി നാടൻപാട്ട് പുരസ്കാരത്തിന് ബിജു അരിക്കുളം തെരഞ്ഞെടുക്കപ്പെട്ടു. മാർച്ച് 6 ന് മാനാഞ്ചിറ സ്ക്വയറിൽ നടക്കുന്ന ‘മണി മുഴക്കം 22, പരിപാടിയിൽ പുരസ്കാര വിതരണം നടക്കും. അറിയപ്പെടുന്ന നാടൻ പാട്ട് കലാകാരനും സംഗീതാദ്ധ്യാപകനുമാണ് ബിജു. അരിക്കുളം പഞ്ചായത്ത് മുൻ മെമ്പറാണ്.

നാട്ടുകലാകാരക്കൂട്ടത്തിന്റെ കൊയിലാണ്ടി താലൂക്ക് സെകട്ടറിയും ജില്ലാ കമ്മറ്റി അംഗവുമാണ്. പത്ര സമ്മേളനത്തിൽ ജൂറി ചെയർമാൻ വിൽസൺ സാമുവൽ, കാനേഷ് പൂനൂർ, ഗിരീഷ് ആമ്പ്ര, വിജയ വി രാഘവ്, അബ്ദുൾ റൗഫ് നലകത്ത് എന്നിവർ പങ്കെടുത്തു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button