KERALA
ബിന്ദു അമ്മിണിയുടെ ഹർജി അടുത്ത ആഴ്‌ച പരിഗണിക്കും
ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും പ്രവേശനം അനുവദിച്ച ഉത്തരവ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ബിന്ദു അമ്മിണി നൽകിയ ഹർജി സുപ്രീംകോടതി അടുത്ത ആഴ്‌ച പരിഗണിക്കും. ശബരിമലയിലെത്തുന്ന എല്ലാവർക്കും സുരക്ഷയൊരുക്കാൻ സർക്കാർ ഉത്തരവിടണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
സ്‌ത്രീപ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധി പുനപരിശോധിക്കാൻ തുരുമാനിച്ചെങ്കിലും വിധി സ്‌റ്റേ ചെയ്തിട്ടില്ലെന്നും ഹർജിയിൽ ചൂണ്ടികാട്ടിയിരുന്നു.
Comments