KOYILANDILOCAL NEWS
ബി എസ് എൻ എൽ മേള ഡിസംബർ 20 മുതൽ
കൊയിലാണ്ടി : ബി എസ് എൻ എൽ കൊയിലാണ്ടി ഏരിയയിലെ ഗുണഭോക്താക്കൾക്കു വേണ്ടി സംഘടിപ്പിക്കുന്ന ക്രിസ്തുമസ് പുതുവത്സര മേള ഡിസംബർ 20,21 തീയതികളിൽ കൊയിലാണ്ടി ബി എസ് എൻ എൽ കസ്റ്റമർ കെയർ സെന്ററിലും 20,21,22 തീയതികളിൽ അത്തോളി ബി എസ് എൻ എൽ ഓഫീസിലും 28, 29, 30 തീയ്യതികളിൽ ബാലുശ്ശേരി ബി എസ് എൻ എൽ ഓഫീസിലും നടക്കും.
ഈ മേളയിൽ പുതിയ അതിവേഗ ഇന്റർനെറ്റ് ഫൈബർ ഒപ്റ്റിക്കൽ കണക്ഷനുകൾ, ഫാൻസി നമ്പറുകളോടുകൂടി പുതിയ മൊബൈൽ സിം (94ലെവൽ Rs 354) കണക്ഷനുകൾ തുടങ്ങിയവ ആകർഷകമായ ഓഫറുകളോട് കൂടി ഉപഭോക്താക്കൾക്ക് സ്വന്തമാക്കാൻ അവസരമുണ്ടെന്ന് അധികൃതർ അറിയിച്ചു.
Comments