KERALAMAIN HEADLINES

പി.എസ്.സി നിയമനം കാത്തിരിക്കുന്നവർക്ക് പ്രതീക്ഷ പകർന്ന് മുഖ്യമന്ത്രി

പിഎസ്സി റാങ്ക്‌ലിസ്റ്റുകളില്‍ നിന്നും പരമാവധി നിയമനങ്ങള്‍ നടത്താന്‍ കഴിയുന്ന രീതിയില്‍ സ്ഥാനക്കയറ്റത്തിന് ഉദ്യോഗസ്ഥര്‍ അര്‍ഹത നേടാത്ത ഹയര്‍ കേഡര്‍ ഒഴിവുകള്‍ ഡി-കേഡര്‍ ചെയ്ത് റാങ്ക് ലിസ്റ്റ് നിലനില്‍ക്കുന്ന കേഡറിലെ ഒഴിവുകളായി കണക്കാക്കി റിപ്പോര്‍ട്ട് ചെയ്യിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

2021 ഫെബ്രുവരി 10ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിൽ തീരുമാനമെടുത്ത കാര്യമാണ് ഇത്. ഇതിലെ പുരോഗതി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി ആവർത്തിച്ചത് ഉദ്യോഗാർഥികൾക്ക് പ്രതീക്ഷ പകരുന്നു. ഒഴിവുകൾ ഉദ്യോഗക്കയറ്റത്തിന് വേണ്ടി പൂഴ്ത്തിവെക്കുന്നത് ഒഴിവാകുമോ എന്നാണ് തൊഴിൽ അന്വേഷകർ കാത്തിരിക്കുന്നത്.
റിട്ടയര്‍മെന്റ് ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. ഇവ കൃതമായി നടന്നിട്ടുണ്ടോ എന്ന് ചീഫ് സെക്രട്ടറി പരിശോധിക്കുമെന്നും പത്ര സമ്മേളനത്തിൽ മുഖ്യമന്ത്രി അറിയിച്ചു. ഇനിയും പിഎസ്സിക്ക് വിടാത്ത നിയമനങ്ങള്‍ പിഎസ്സിക്ക് വിടാന്‍ സ്‌പെഷ്യല്‍ റൂളുകള്‍ തയ്യാറാക്കേണ്ടതുണ്ട്.  ഇതിലുള്ള പുരോഗതി സെക്രട്ടറിമാര്‍ ചീഫ് സെക്രട്ടറിയെ അറിയിക്കും.

കോവിഡാനന്തര സാഹചര്യത്തിൽ പി.എസ്.സി ഒഴിവുകൾ പോലും പരിമിതപ്പെടുമെന്ന തൊഴിൽ അന്വേഷകരുടെ ആശങ്കകൾക്ക് ഇടയിലാണ് മുഖ്യമന്ത്രി വാഗ്ദാനങ്ങൾ ആവർത്തിച്ചിരിക്കുന്നത്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button