DISTRICT NEWS
ബീറ്റ് ഫോറസ്റ്റ് ഓഫീസർ അഭിമുഖം
കോഴിക്കോട് ജില്ലയിൽ വനംവകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ (ഉപജീവനത്തിന് വേണ്ടി വനത്തെ ആശ്രയിച്ചു കഴിയുന്ന ആദിവാസി വിഭാഗത്തിൽപ്പെട്ട പട്ടികവർഗ്ഗക്കായുള്ള പ്രത്യേക നിയമനം) (കാറ്റഗറി നമ്പർ 092/2022 ആൻഡ് 093/2022) തസ്തികയുടെ കായികക്ഷമതാ പരീക്ഷ വിജയിച്ച ഉദ്യോഗർത്ഥികൾക്ക് അഭിമുഖം നടത്തുന്നു. ഡിസംബർ 28, 29 തിയ്യതികളിൽ കോഴിക്കോട് സിവിൽസ്റ്റേഷനിലെ ജില്ലാ പി.എസ്.സി ഓഫീസിലാണ് അഭിമുഖം. ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈലിൽ അഡ്മിഷൻ ടിക്കറ്റ് ലഭ്യമാക്കിയിട്ടുള്ളതിനാൽ വ്യക്തിഗത ഇന്റർവ്യൂ മെമ്മോ അയക്കുന്നതല്ലന്ന് ജില്ലാ പിഎസ്സി ഓഫീസർ അറിയിച്ചു. അഡ്മിഷൻ ടിക്കറ്റ് ലഭ്യമായിട്ടില്ലാത്തവർ പിഎസ്സി ജില്ല ഓഫീസുമായി ബന്ധപ്പെടണം. കൂടുതൽ വിവരങ്ങൾക്ക്: 0495-2371971.
Comments