KERALA

ബംഗാൾ ഉൾകടലിൽ ന്യുന മർദ്ദ സാധ്യത; കേരളത്തിൽ അടുത്ത 4 ദിവസം സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾകടലിനും വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിനും മുകളിലായി ചക്രവാതചുഴി രൂപപ്പെട്ടു . അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് ന്യുനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത. ജൂലൈ 26 ഓടെ വീണ്ടും തീവ്രന്യുന മർദ്ദമായി ശക്തി പ്രാപിച്ചു പടിഞ്ഞാറു – വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു വടക്കൻ ആന്ധ്രാ പ്രദേശ് – തെക്കൻ ഒഡിഷ തീരത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

കേരളത്തിൽ അടുത്ത 4 ദിവസം (ജൂലൈ 24- 27) വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും (Heavy Rainfall) , ഇന്ന് (. ജൂലൈ 24) ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതി ശക്തമായ മഴക്കും ( Very Heavy Rainfall ) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button