ബൈക്കിടിച്ച പരിക്കേറ്റ വയോധിക മരിച്ചു
ചേമഞ്ചേരി: ബൈക്കിടിച്ചു ഗുരുതരാവസ്ഥയില്‍ കോഴിക്കോട് സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന വയോധിക മരിച്ചു. തിരുവങ്ങൂര്‍ എളവീട്ടില്‍ ലക്ഷ്മി(87)യാണ് മരിച്ചത്.കഴിഞ്ഞ ദിവസം തിരുവങ്ങൂര്‍ കുനിയില്ക്കടവിലേക്കുളള റോഡരികില്‍ നില്‍ക്കുകയായിരുന്ന ഇവരെ ബൈക്കിടിക്കുകയായിരുന്നു.ഭര്‍ത്താവ് :പരേതനായ ചാത്തുക്കുട്ടി.മക്കള്‍: കുഞ്ഞികൃഷ്ണന്(റിട്ട വി.എസ്.എസ്.സി തിരുവനന്തപുരം), രവീന്ദ്രന്(റിട്ട.കനറാ ബാങ്ക് ഡിവിഷന് മാനേജര്‍ കോഴിക്കോട്),മാധവി,നിര്‍മ്മല(ഇരുവരും മഹിളാ പ്രധാന ഏജന്റ്),റീന.മരുമക്കള്‍: ദാസന് (റിട്ട.വിവേഴ്സ് സോസൈറ്റി തിക്കോടി),ഗണേശന്(അനശ്വര ബാങ്ക് കൊല്ലം),പ്രേമ(റിട്ട അധ്യാപിക തിരുവനന്തപുരം),ഷീജ(പ്രധാനാധ്യാപിക എ.കെ.കെ.ആര് ചേളന്നൂര്‍),പരേതനായ ദാസന് പാലക്കുളം( റിട്ട.എസ്.ഐ തിരൂര്‍).സഹോദരങ്ങള്‍:കല്യാണി, പരേതരായ അപ്പുക്കുട്ടന്,ബാലന്,കുട്ടന്,നാരായണി.മരിച്ച ലക്ഷ്മിയുടെ കണ്ണ് ദാനം ചെയ്തിട്ടുണ്ട്