KOYILANDILOCAL NEWS

ബൈക്ക് യാത്രക്കാരൻ്റെ മരണത്തിനിടയാക്കിയ വാഹനം പിടികൂടി

കൊയിലാണ്ടി: വടകര താഴെ അങ്ങാടി സ്വദേശി എം.വി.ഹാരിസിന്റെ മരണത്തിനിടയാക്കി കടന്നു കളഞ്ഞ വാഹനം കൊയിലാണ്ടി പോലീസ് പിടികൂടി. കെഎല്‍ 13  എ യു.1334 നമ്പര്‍ മിനി പിക്കപ്പാണ് അപകടം വരുത്തി കടന്നു കളഞ്ഞത്. ഡ്രൈവർ തമിഴ്നാട് സ്വദേശി കൃഷ്ണരാജ്  നെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ 12നാണ് ഹാരിസ് സഞ്ചരിച്ച സ്‌കൂട്ടറില്‍ നന്തി ഇരുപതാം മൈലില്‍ മിനി പിക്കപ്പ് ഇടിച്ചത്. അപകടം വരുത്തിയ ശേഷം വാഹനവുമായി ഡ്രൈവര്‍ കടന്നുകളയുകയായിരുന്നു. കണ്ണൂരിലെ കൊറിയർ പാർസൽ വണ്ടിയാണ്. വാഹനത്തിന്റെ മുന്‍ഭാഗത്ത് കേട് പറ്റിയിരുന്നു. ഇതും സി സി ടി വി ദൃശ്യവും ഇടിച്ച വാഹനം തിരിച്ചറിയാന്‍ സഹായകമായി.
അപകടത്തില്‍ സാരമായി പരിക്കേറ്റ നാദാപുരം റോഡ് റഹ്മത്ത് മന്‍സില്‍ ശുഹൈബ് അതീവ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മിംസ് ആശുപത്രിയില്‍ കഴിയുകയാണ്. ഹാരിസും ശുഹൈബും സ്‌കൂട്ടറില്‍ ചാലിയത്തേക്കു പോവുമ്പോഴായിരുന്നു മിനി പിക്കപ്പ് ഇടിച്ചത്. പ്രതിയെ കൊയിലാണ്ടി കോടതിയിൽ ഹാജരാക്കി.

കൊയിലാണ്ടി സി.ഐ എൻ.സുനിൽകുമാർ, എസ്.ഐ. എം.എം.വിശ്വനാഥൻ എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button