LOCAL NEWS
ബ്ലാക്ക് ബെൽറ്റ് ജേതാക്കൾക്ക് സർട്ടിഫിക്കറ്റുകൾ നൽകി
കൊയിലാണ്ടി: ഷോട്ടോക്കാൻ കരാട്ടേ അക്കാദമിയിൽ നിന്നും ബ്ലാക്ക് ബെൽറ്റ് കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകളും ഉപഹാരങ്ങളും സമർപ്പിച്ചു. താമരശ്ശേരി ഡി.വൈ.എസ്.പി.ആർ.ഹരിദാസ് ഉദ്ഘാടനം ചെയ്തു. അക്കാദമി ചീഫ് ഇൻസ്ട്രക്ടർ കെ.ടി.ദാസൻ അധ്യക്ഷത വഹിച്ചു. വി.ടി.വിനോദ്, കരുണൻ കൊടക്കാട്, പ്രദീപ് കുമാർ കീഴരിയൂർ, കെ.സുരേഷ് എന്നിവർ സംസാരിച്ചു.
Comments