KOYILANDILOCAL NEWS
ഭക്ഷ്യവിഷബാധയെ തുടർന്ന് പേരാമ്പ്രയിൽ കട അടപ്പിച്ചു
ഭക്ഷ്യവിഷബാധയെ തുടർന്ന് പേരാമ്പ്രയിൽ കട അടപ്പിച്ചു. നഗരത്തിലെ കൂൾബാറിൽനിന്ന് ബർഗർ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റതായുള്ള പരാതിയെ തുടർന്നാണ് നടപടി. 11-ഓളം പേരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും ഇ എം എസ് സഹകരണ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചിട്ടുണ്ട്.
വെള്ളിയാഴ്ചയാണ് ഇവരെല്ലാം കടയിൽനിന്ന് വാങ്ങിയ ബർഗർ കഴിച്ചത്. വയറിളക്കവും ചർദിയും ബാധിച്ചതിനെത്തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. സംഭവത്തിൽ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ആരോഗ്യവിഭാഗം കടയിൽ പരിശോധന നടത്തി.
പരാതിയുമായി ബന്ധപ്പെട്ട് സിറ്റി ബെർഗർ കോഫീ ആൻഡ് കൂൾബാർ എന്ന കട അടപ്പിച്ചതായി ഹെൽത്ത് ഇൻസ്പെക്ടർ പി കെ ശരത് കുമാർ പറഞ്ഞു. ചിക്കൻ, എഗ് ബർഗർ കഴിച്ചവർക്കെല്ലാം ആരോഗ്യപ്രശ്നം അനുഭവപ്പെട്ടിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
Comments