LOCAL NEWS
ഭഗവതിയുടെ ദാരു വിഗ്രഹം കൈമാറി.
കൊയിലാണ്ടി: ചാലോറ ധർമ്മശാസ്താ – കുട്ടിച്ചാത്തൻ ക്ഷേത്രത്തിൽ 2015ൽ നടന്ന സ്വർണ്ണ പ്രശ്ന കണ്ടെത്തിയ ന്യൂനതകൾ പരിഹരിക്കുന്നതിൻ്റെ ഭാഗമായി പുന:പ്രതിഷ്ഠക്കായി വരിക്കപ്ലാവിൽ ‘തച്ചുശാസ്ത്ര വിദഗ്ദ്ധൻ കൊല്ലം അ ക്ലികുന്നത്ത് ശ്രീജിത്ത് ആചാരിയുടെ നേതൃത്വത്തിൽ നിർമ്മിച്ച ഭഗവതിയുടെ ദാരു വിഗ്രഹം ‘ക്ഷേത്രം തന്ത്രി തന്ത്രരത്നം ബ്രഹ്മശ്രീ അണ്ടലാടി മനക്കൽ പരമേശ്വരൻ നമ്പൂതിരിപ്പാടിന് ക്ഷേത്ര ഭാരവാഹികളായ എൻ.സി.രാമകൃഷ്ണൻ, പത്മനാഭൻ കമ്മ ട്ടേരി യും ചേർന്ന് കൈമാറി. ക്ഷേത്ര മേൽശാന്തി ചാലോ ഇല്ലം പുരുഷോത്തമൻ നമ്പൂതിരിയും, നാട്ടുകാരും ഭക്തജനങ്ങളും ഭക്തി ആദരപൂർവ്വം ചടങ്ങിൽ പങ്കെടുത്തു.
Comments