CALICUTDISTRICT NEWS
‘ഭിന്നശേഷിക്കാര്‍ക്കുള്ള സാമൂഹ്യ ക്ഷേമ പദ്ധതികളും സേവനങ്ങളും’ നിഷ് ഓണ്‍ലൈന്‍ സെമിനാര്‍ 16 ന്
കോഴിക്കോട്: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്സ് സ്പീച്ച് ഹിയറിംഗ് (നിഷ്) ‘ഭിന്നശേഷിക്കാര്‍ക്കുള്ള സാമൂഹ്യ ക്ഷേമ പദ്ധതികളും സേവനങ്ങളും’ എന്ന വിഷയത്തില്‍ കോമ്പോസിറ്റ് റീജിയണല്‍ സെന്റര്‍ ഫോര്‍ പേഴ്സണ്‍സ് വിത്ത് ഡിസബിലിറ്റി ഡയറക്ടര്‍ ഡോ. റോഷന്‍ ബിജ്‌ലി കെ.എന്‍ ഓണ്‍ലൈന്‍ ബോധവല്‍ക്കരണ സെമിനാര്‍ നടത്തുന്നു.
ജനുവരി 16 ന് രാവിലെ 10.30 മുതല്‍ 11.30 വരെയാണ് സെമിനാര്‍. പങ്കെടുക്കുന്നവര്‍ക്ക് വിദഗ്ധരുമായി ഓണ്‍ലൈന്‍ സംശയ നിവാരണത്തിനുള്ള അവസരവും ഉണ്‍ണ്ടായിരിക്കുമെന്ന് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 04952378920. വിലാസം – ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, ബി ബ്ലോക്ക്, രണ്ടാം നില, സിവില്‍ സ്റ്റേഷന്‍ – 673020.
Comments