KOYILANDILOCAL NEWSMAIN HEADLINES

ഭിന്നശേഷിക്കാർക്ക് സ്കൂട്ടർ വിതരണം ചെയ്തു

കൊയിലാണ്ടി നഗരസഭ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്ക് സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടർ വിതരണം ചെയ്തു. ഇ.എം.എസ് ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ അഡ്വ. കെ സത്യൻ വിതരണോദ്ഘാടനം നിർവഹിച്ചു.  അഞ്ച്‌
ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്. ഭിന്നശേഷിക്കാർക്ക് മാത്രമായി 60 ലക്ഷം രൂപ നഗരസഭ ഓരോ വർഷവും ചെലവഴിക്കുന്നുണ്ടെന്ന് നഗരസഭ ചെയർമാൻ പറഞ്ഞു. വൈസ് ചെയർപേഴ്സൺ വി കെ പത്മിനി അധ്യക്ഷത വഹിച്ചു. നഗരസഭ സ്ഥിരം സമിതി അംഗങ്ങളായ വി.കെ അജിത, ദിവ്യ ശെൽവരാജ്, കൗൺസിലർമാരായ കെ.വി സന്തോഷ്, പി. പി കനക, പി.എം ബിജു, ടി.പി  രാംദാസ്, ചന്ദ്രിക, ഐസിഡിഎസ് സൂപ്പർവൈസർ സി.എം പത്മിനി, പി എം വത്സല തുടങ്ങിയവർ സംസാരിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button