CALICUTDISTRICT NEWS

ഭിന്നശേഷിയുള്ളവര്‍ക്ക് സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം

സാമൂഹ്യനീതി വകുപ്പിന് കീഴില്‍ കോഴിക്കോട് മായനാട് പ്രവര്‍ത്തിക്കുന്ന ഭിന്നശേഷിയുള്ളവര്‍ക്കുള്ള തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ഡി.സി.എ ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍, ഡി.ടി.പി ആന്‍ഡ് ഡാറ്റാ എന്‍ട്രി തുടങ്ങിയ കോഴ്സുകളില്‍ സൗജന്യ പരിശീലനം നല്‍കുന്നു. അസ്ഥിസംബന്ധമായ വൈകല്യമുള്ളവര്‍, ബധിരര്‍, മൂകര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 30 വയസ്സ്, എസ്.സി/ എസ്.ടി/ ഒ.ബി.സി എന്നീ വിഭാഗക്കാര്‍ക്ക് നിയമാനുസൃതമായ ഇളവ് നല്‍കും. ആണ്‍കുട്ടികള്‍ക്ക് ഭക്ഷണത്തോടു കൂടിയ സൗജന്യ താമസ സൗകര്യം ലഭ്യത അനുസരിച്ച് നല്‍കും. പ്രവേശനം ആഗ്രഹിക്കുന്നവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ സെപ്റ്റംബര്‍ 20 നു മുന്‍പ് സൂപ്പര്‍വൈസര്‍, ഗവ. ഭിന്നശേഷി തൊഴില്‍ പരിശീലന കേന്ദ്രം, മായനാട്, കോഴിക്കോട്- 673008 എന്ന വിലാസത്തിലോ vtckkd@gmail.com എന്ന മെയില്‍ അഡ്രസ്സിലോ അയക്കാം. ഫോണ്‍ 0495-2351403.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button