KOYILANDILOCAL NEWSMAIN HEADLINES

ഭീഷണി ഒഴിയാതെ കൊയിലാണ്ടി വീണ്ടും 12 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ഭീഷണി ഒഴിയാതെ കൊയിലാണ്ടി വീണ്ടും 12 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നഗരസഭയിലെ 39, 41 വാർഡുകളിലാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. താലൂക്കാശുപത്രിയിൽ 12-ാം തിയ്യതി നടത്തിയ പി.സി.ആർ. ടെസ്റ്റിലാണ് രണ്ട് കുടുംബത്തിലെ 12 പേർക്ക് ഇപ്പോൾ കോവിഡ് സ്ഥിരീകരിച്ചത്. കൊയിലാണ്ടി ബീച്ച് റോഡ് (പടിഞ്ഞാറ്) 39-ാം വാർഡിൽ 7 പേർക്കും, സിവിൽ സ്റ്റേഷന് സമീപമുള്ള ഒരു കുടുംബത്തിൽ 5 പേർക്കുമാണ് പോസിറ്റീവ് സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസങ്ങളിൽ ഈ വാർഡുകളിൽ നിരവധി ആളുകൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരിൽ നിന്നുള്ള സമ്പർക്കത്തിലാണ് 12 പേർക്ക് രോഗം പിടിപെട്ടത് ഇതിൻ്റെ പാശ്ചാത്തലത്തിൽ കൂടുതൽ പേരെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. കൊയിലാണ്ടി നഗരസഭയിലെ 44 വാർഡുകളിലും ഉണ്ടായിരുന്ന കണ്ടെയിൻമെൻ്റ് സോൺ 38, 39, 41 വാർഡുകൾ ഒഴിവാക്കി വെള്ളിയാഴ്ച രാത്രി ജില്ലാ കലക്ടർ പിൻവലിക്കുകയായിരുന്നു. ഇതിലുൾപ്പെട്ട രണ്ടു വാർഡുകളിലാണ് ഇന്ന് കോവിഡ് റിപ്പോർട്ട് ചെയതത്. ഇന്നലെ നഗരസഭയിലെ 3-ാം വാർഡിലും 1 ആൾക്ക് കോവിഡ് സ്ഥിരീകരിച്ചരുന്നു. കണ്ടെയിൻമെൻ്റ് സോൺ നിലനിൽക്കുന്ന ഇവിടെ റോഡുകൾ പ്രത്യേകം അടക്കാത്തത് രോഗ വ്യാപനത്തിന് കാരണമാകുമെന്നാണ് ജനങ്ങൾ പരാതിപ്പെടുന്നത്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button