KERALA
മകരവിളക്ക് തീർത്ഥാടനത്തിന് ശബരിമല നട ഇന്ന് തുറക്കും

മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും.ജനുവരി 15ന് ആണ് മകരവിളക്ക്. തിരുവാഭരണ ഘോഷയാത്ര ജനുവരി പന്ത്രണ്ടിന് പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ നിന്ന് പുറപ്പെടും.
മകര വിളക്ക് ഉത്സവത്തിനായുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി ദേവസ്വം ബോർഡ് വ്യക്തമാക്കി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മണ്ഡലകാലത്ത് വലിയ ഭക്തജന തിരക്കാണ് സന്നിധാനത്ത് ഉണ്ടായത്.
Comments