LOCAL NEWSTHAMARASSERI
മഞ്ഞപ്പിത്തം ബാധിച്ച് യുവതി മരിച്ചു
താമരശ്ശേരി: മഞ്ഞപ്പിത്തം ബാധിച്ച് യുവതി മരിച്ചു. രണ്ട് മാസം പ്രായമുള്ള ഇരട്ടകുട്ടികളുടെ അമ്മയായ പരപ്പന്‍പൊയില്‍ പനക്കോട് താന്നിയോട്ടുമ്മല്‍ രാജേഷിന്റെ ഭാര്യ രജന(35) ആണ് മരിച്ചത്. കട്ടാങ്ങല്‍ തായേച്ചാലില്‍ രാജന്റെയും ഭാരതിയുടേയും മകളാണ്. രണ്ടര മാസത്തോളമായി ചികിത്സയിലായിരുന്നു. വൈഷ്ണവ് മറ്റൊരു മകനാണ്. സഹോദരങ്ങള്‍ ശരത്, അരുണ്‍.
Comments