SPECIAL
മട്ടന്നൂർ ശങ്കരൻ കുട്ടിക്ക് മൃത്യുഞ്ജയ പുരസ്ക്കാരം .
ചേമഞ്ചേരി : കാഞ്ഞിലശ്ശേരി ശിവക്ഷേത്രം ഏർപ്പെടുത്തിയ മൃത്യുഞ്ജയ പുരസ്ക്കാരത്തിന് ഇത്തവണ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ അർഹനായി.
മൃത്യുഞ്ജയ ശിൽപ്പവും 11111 രൂപ ( പതിനൊന്നായിരത്തി ഒരു നൂറ്റിപതിനൊന്ന് രൂപ) ഗുരു ദക്ഷിണയും ധന്യതാപത്രവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്ക്കാരം. കാഞ്ഞിലശ്ശേരി മഹാദേവന്റെ മലക്കെഴുന്നെള്ളിപ്പ് ദിനമായ ഫിബ്രവരി 28 ന് കാലത്ത് 10 മണിക്ക് ക്ഷേത്രാങ്കണത്തിലെ നാട്യമണ്ഡപത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്ക്കാരം സമർപ്പിക്കും. ഡോ.എം.ആർ.രാഘവ വാര്യർ, ആർട്ടിസ്റ്റ് യു.കെ.രാഘവൻ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്ക്കാര നിർണ്ണയം നടത്തിയത്. ഫെബ്രുവരി 24 മുതൽ മാർച്ച് 3 വരെയാണ് കാഞ്ഞിലശ്ശേരി ശിവരാത്രി ആഘോഷം.
Comments