മത്സ്യതൊഴിലാളി ക്ഷേമ നിധി ഓഫീസ് തീരമേഖലയിലേക്ക് മാറ്റിസ്ഥാപിക്കണം; ഒ ബി സി മോർച്ച
കൊയിലാണ്ടി: മത്സ്യത്തൊഴിലാളി ക്ഷേമനിധി ഓഫീസ് തീരദേശ മേഖലയിലേക്ക് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യമുന്നയിച്ച് ഒ ബി സി മോർച്ച ധർണ്ണ നടത്തി. തീരദേശമേഖലയിലെ മത്സ്യതൊഴിലാളികളുടെ ദീർഘകാലത്തെ ആവശ്യമാണത്. പല ആവശ്യങ്ങൾക്കായി മത്സ്യതൊഴിലാളികൾ നിരന്തരം ആശ്രയിക്കുന്ന ഈ ഓഫീസ് കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ്റെ കിഴക്കു വശത്താണ് നിലവിലുള്ളത്. അവിടെ എത്തിച്ചേരാനുള്ള മത്സ്യതൊഴിലാളികളുടെ ബുദ്ധിമുട്ടും സാമ്പത്തിക ബാധ്യതയും വളരെ കൂടുതലാണ്. തീരദേശ മേഖലയിലേക്ക് ഈ ഓഫീസ് മാറ്റിയാൽ മത്സ്യത്തൊഴിലാളികൾക്ക് സൗകര്യമാകും. തീരദേശ മേഖലയിൽ നിലവിൽ സൗകര്യപ്രദമായ വാടക കെട്ടിടങ്ങൾ ധാരളം ലഭ്യമാണ് എന്ന സാഹചര്യത്തിൽ മത്സ്യതൊഴിലാളികൾ വർഷങ്ങളായി ആവശ്യപ്പെടുന്ന ഈ വിഷയത്തിൽ എത്രയും പെട്ടന്ന് പരിഹാരം കാണണമെന്ന് ഒ ബി സി മോർച്ച കൊയിലാണ്ടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന ധർണ്ണയിൽ നേതാക്കൾ ആവശ്യപ്പെട്ടു ധർണ്ണ മോർച്ച സംസ്ഥാന പ്രസിഡണ്ട് എൻ പി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഒ ബി സി മോർച്ച മണ്ഡലം പ്രസിഡണ്ട് ടി പി പ്രീജിത്ത് അധ്യക്ഷനായിരുന്നു. ധർണ്ണയിൽ ബി ജെ പി കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് ജയ്കിഷ് മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം സെക്രട്ടറിയും കൊയിലാണ്ടി മുൻസിപ്പാലിറ്റി കൗൺസിലറുമായ കെ കെ വൈശാഖ്, ഒ മാധവൻ, രാജേഷ് ഏഴു കുടിക്കൽ,രവി വല്ലത്ത്, ജിതേഷ് ചേമഞ്ചേരി എന്നിവർ സംസാരിച്ചു