മത്സ്യ തൊഴിലാളി (സിഐടിയു) ധർണ ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: മത്സ്യ തൊഴിലാളി (സിഐടിയു) ധർണ ഉദ്ഘാടനം ചെയ്തു. സി ഐ ടി യു നേതാവും മുൻ എം എൽഎയുമായ കെ.ദാസൻ ഉദ്ഘാടനം ചെയ്തു. ഹാർബർ മുതൽ തൂവ്വപ്പാറ വരെയുള്ള തകർന്ന തീരദേശ പാതയും കടൽ ഭിത്തിയും ഉടൻ പുനർ നിർമ്മിക്കണമെന്ന് തൂവ്വപ്പാറ ടൂറിസ്റ്റ് കേന്ദ്രത്തിന് സമീപം നടന്ന മത്സ്യതൊഴിലാളി യൂണിയൻ (സി.ഐ.ടി.യു.) ധർണയിൽ ആവശ്യപ്പെട്ടു.
മത്സ്യതൊഴിലാളികൾക്കും സാധാരണ ജനങ്ങൾക്കും ടൂറിസ്റ്റുകൾക്കും പ്രയാസം സൃഷ്ടിക്കുന്ന റോഡ് ഉടൻ പുനർ നിർമ്മിക്കണമെന്നും ഇതിനായി വരുന്ന ഫണ്ട് സംസ്ഥാന സർക്കാർ അനുവദിക്കണമെന്ന് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ മുൻ എം എൽഎ ആവശ്യപ്പെട്ടു.
സി ഐ ടി യുഏരിയാ സെക്രട്ടറി സി അശ്വിനിദേവ്, എ പി ഉണ്ണികൃഷ്ണൻ, പി കെ സന്തോഷ്, ഹരിദാസൻ എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. ഏരിയാ സെക്രട്ടറി സി എം സുനിലേശൻ സ്വാഗതവും ട്രഷറർ ചോയിക്കുട്ടി നന്ദിയും രേഖപ്പെടുത്തി. ഏരിയാ പ്രസിഡണ്ട് ടി വി ദാമോധരൻ അദ്ധ്യക്ഷം വഹിച്ചു.