CALICUTCRIMEDISTRICT NEWS
ബാലുശ്ശേരി എം.ഡി.എം.എയുമായി മൂന്നുപേർ പിടിയിൽ
ബാലുശ്ശേരി: ബാലുശ്ശേരി മേഖലയിലെ എം.ഡി.എം.എ വിതരണക്കാരായ മൂന്നുപേരെ പൊലീസ് പിടികൂടി. പനങ്ങാട് പറമ്പിൽ അനന്തകൃഷ്ണൻ (23), ബാലുശേരി കുപ്പേരി ജിഷ്ണു (22), ബാലുശേരി കുപ്പേരിതാഴെ അതുൽ രാധ് (23) എന്നിവരെയാണ് മയക്കുമരുന്നുമായി ബ്ലോക്ക് റോഡ് സർവിസ് സ്റ്റേഷനുസമീപം ബാലുശ്ശേരി എസ്.ഐ പി. റഫീഖും സംഘവും അറസ്റ്റ് ചെയ്തത്.
പ്രതികളിൽനിന്ന് 0.200 ഗ്രാം എം.ഡി.എം.എ കണ്ടെത്തി. ബാലുശ്ശേരി മേഖലയിലെ എം.ഡി.എം.എയുടെ പ്രധാന വിതരണക്കാരാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. അഡീഷനൽ എസ്.ഐ സുരേഷ് ബാബു, എസ്.സി.പി.ഒ ബൈജു എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു. പ്രതികളെ പേരാമ്പ്ര കോടതിയിൽ ഹാജരാക്കി.
Comments