DISTRICT NEWS
മയക്കുമരുന്നിനെതിരെ ഫുട്ബോൾ ലഹരി ഗോൾ ചലഞ്ച്
ഒളവണ്ണ സി ഡി എസിൽ മയക്കുമരുന്നിനെതിരെ ഫുട്ബോൾ ലഹരി ഗോൾ ചലഞ്ച് സി ഡി എസ് ലെവലിൽ സംഘടിപ്പിച്ചു. പരിപാടി പഞ്ചായത്ത് പ്രസിഡന്റ് പി ശാരുതി ഉദ്ഘാടനം ചെയ്തു.
ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിനി,ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി ചെയർമാൻ ബാബു, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു, വാർഡ് മെമ്പർമാരായ ഷാജി, ബിന്ദു,സി ഡി എസ് മെമ്പർമാർ,കമ്മ്യൂണിറ്റി കൗൺസിലർ രജിത, സി ഡി എസ് അക്കൗണ്ടന്റ് സുമിജ എന്നിവർ പങ്കെടുത്തു.സി ഡി എസ് ചെയർപേഴ്സൺ രമ്യ പരിപാടിയ്ക്ക് നേതൃത്വം നൽകി.
Comments