Uncategorized
മയക്കുമരുന്നു കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി സ്റ്റേഷനിൽ കുഴഞ്ഞ് വീണ് മരിച്ചു
മലപ്പുറത്ത് കഴിഞ്ഞ ദിവസം മാരക മയക്കുമരുന്നായ എം ഡി എം എയുമായി അറസ്റ്റിലായ പ്രതി പോലീസ് സ്റ്റേഷനിൽ കുഴഞ്ഞ് വീണ് മരിച്ചു. തിരൂരങ്ങാടി സ്വദേശി സാമി ജിഫ്രി (30) ആണ് മരിച്ചത്. താനൂര്‍ പൊലീസാണ് മയക്കുമരുന്ന് കേസിൽ പ്രതിയെ പിടികൂടി സ്റ്റേഷനിൽ ഹാജരാക്കിയത്. പിന്നാലെ ഇയാൾ കുഴഞ്ഞ് വീഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പതിനെട്ടു ഗ്രാം എംഡിഎംഎയുമായി മറ്റു നാലു പേര്‍ക്കൊപ്പമാണ് സാമി ജിഫ്രിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. മറ്റ് പ്രതികളെ ഉടൻ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് വ്യക്തമാക്കി.
Comments