മയക്കുമരുന്ന് മാഫിയ അരാജകത്വം സൃഷ്ടിക്കാൻ ശ്രമിക്കുന്നു. എ.കെ.ശശീന്ദ്രൻ.
കൊയിലാണ്ടി: മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളും,ഗുണമേന്മയുള്ള വിദ്യാഭ്യാസ നിലവാരവും സൃഷ്ടിച്ച് കേരളം വിദ്യാഭ്യാസ രംഗത്ത് കുതിച്ച് ചാട്ടം നടത്തുമ്പോൾ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലക്ഷ്യംവെച്ച് മയക്കുമരുന്നു മാഫിയ കടന്ന് കയറാൻ ശ്രമിക്കയാണെന്നും,ഇതിനെതിരെ പൊതുസമൂഹം ബന്ധശ്രദ്ധരായിരിക്കണമെന്നും വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ പ്രസ്താവിച്ചു.ഭാവി തലമുറ മയക്കുമരുന്നിനും, അനാശാസ്യ പ്രവൃത്തികൾക്കും അടിമപ്പെട്ടു പോയാൽ സംഭവിച്ചേക്കാവുന്ന ഭവിഷ്യത്ത് ഭയാനകമായിരിക്കുന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി.,പ്ലസ് ടു ഉന്നത വിജയികൾക്കുള്ള അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് അദ്ധ്യക്ഷം വഹിച്ചു. വൈസ് പ്രസിഡണ്ട് ബിന്ദു മഠത്തിൽ,സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ കെ.ടി.എം.കോയ,കെ.ജീവാനന്ദൻ,ഷീബ ശ്രീധരൻ ,പഞ്ചായത്ത് പ്രസിഡണ്ടുമാരായ എ.എം.സുഗതൻ,സി.കെ.ശ്രീകുമാർ,ബ്ലോക്ക് പഞ്ചായത്തംഗം എം.പി.മൊയ്തീൻകോയ,സിക്രട്ടരി പി.കെ.മുഹമ്മദ് മുഹ്സിൻ എന്നിവർ പ്രസംഗിച്ചു.