KERALA
മരടിലെ ഫ്‌ളാറ്റുകൾ ഒഴിയാൻ സമയം നീട്ടി നൽകില്ല; വൈകുന്നേരത്തോടെ വൈദ്യുതിയും ജലവിതരണ കണക്ഷനും വിച്ഛേദിക്കും
മരടിലെ ഫ്‌ളാറ്റുകൾ ഒഴിയാൻ സമയം നീട്ടി നൽകില്ല. ഫ്‌ളാറ്റുകൾ വൈകുന്നേരത്തോടെ ഒഴിയണമെന്ന് നഗരസഭ അധികൃതർ അറിയിച്ചു. വൈദ്യുതി, വാട്ടർ കണക്ഷനുകൾ വൈകുന്നേരത്തോടെ വിച്ഛേദിക്കുമെന്നും നഗരസഭ അറിയിച്ചു. ഒഴിയാൻ സാവകാശം നൽകണമെന്ന് താമസക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം നഗരസഭ തള്ളി.
ഫ്‌ളാറ്റ് ഒഴിപ്പിക്കുന്നവർക്ക് പകരം താമസസൗകര്യം ലഭിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയാണ് താമസക്കാർ പ്രതിഷേധിക്കുന്നത്. ബദൽ താമസ സൗകര്യം ലഭിക്കുമെന്നറിയിച്ച ഫ്‌ളാറ്റുകളിൽ ബന്ധപ്പെടുമ്പോൾ അവിടെ ഒഴിവില്ലെന്ന മറുപടിയാണ് ലഭിക്കുന്നതെന്ന് താമസക്കാർ പറയുന്നു.
പൊളിക്കാനുള്ള 4 ഫ്‌ളാറ്റുകളിൽ ആയി 196 കുടുംബങ്ങൾ ഇപ്പോഴും താമസിക്കുന്നുണ്ട്. ഇവരിൽ 186 കുടുംബങ്ങൾക്ക് താമസ സൗകര്യം ആവശ്യമാണ് എന്ന് കാണിച്ചു കഴിഞ്ഞ ദിവസം നഗരസഭയ്ക്ക് കത്ത് നൽകിയിരുന്നു. എന്നാൽ ഇതുവരെയും നഗരസഭയുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ഉടമകൾ പറയുന്നു.
Comments