LOCAL NEWS

മരുതൂർ സ്വദേശികളായ എരഞ്ഞോളി കണ്ടി പ്രബിത, മകൾ അനുഷിക എന്നിവരുടെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി ഉണ്ടാവണമെന്ന് ആക്ഷൻ കമ്മറ്റി

നടേരി – മരുതൂർ സ്വദേശികളായ എരഞ്ഞോളി കണ്ടി പ്രബിത, മകൾ അനുഷിക എന്നിവരുടെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി ഉണ്ടാവണമെന്ന് ആക്ഷൻ കമ്മറ്റി ആവശ്യപ്പെട്ടു. ഭർത്തൃ വീട്ടുകാരുടെ പീഡനത്തെ തുടർന്ന് 30.11.22 നായിരുന്നു അമ്മയെയും, 9 മാസം പ്രായമായകുഞ്ഞിനെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.
മരുതൂർ ഗവ: എൽ.പി.സ്കൂളിൽ ചേർന്ന യോഗത്തിൽ നഗരസഭാ വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഇന്ദിര ടീച്ചർ അധ്യക്ഷനായിരുന്നു. വാർഡ് കൗൺസിലർ എം പ്രമോദ് സ്വാഗതം പറഞ്ഞു. കൗൺസിലർമാരായ ജമാൽ മാസ്റ്റർ, RK കുമാരൻ , രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ .RK അനിൽകുമാർ, K രമേശൻ , ചന്ദ്രൻ കെ അപർണ്ണ , V K ഷാജി, Tckm മനോജ്, ck ചന്ദ്രിക തുടങ്ങിയവർ സംസാരിച്ചു ഭാരവാഹികൾ എം പ്രമോദ് ചെയർമാൻ Tckm മനോജ്, ഷാജു പിലാക്കാട്ട് (വൈ.ചെയർമാൻമാർ)
ചന്ദ്രൻ കെ കൺവീനർ, RK സുരേഷ് ബാബു, ഷാജി vk (ജോ : കൺവീനർ മാർ )
രക്ഷാധികാരികൾ ഇന്ദിര ടീച്ചർ, NS വിഷ്ണു, RK കുമാരൻ, ജമാൽ മാസ്റ്റർ,ഫാസിൽ

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button