Uncategorized

മറ്റൊരാളുടെ ജീവന്‍ രക്ഷിക്കാനുള്ള അവസരമാകാം നിങ്ങള്‍ ഇല്ലാതാക്കുന്നത്; അവധി ചോദിച്ച് ഫോണ്‍ വിളിക്കുന്നവരോട് കളക്ടര്‍ അനുപമ

മഴക്കാലമായതോടെ അവധി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി കളക്ട്രേറ്റിലേക്ക് ഫോണ്‍ ചെയ്യുന്നവരോട് അപേക്ഷയുമായി തൃശൂര്‍ കള്ടര്‍ അനുപമ. പ്രിയപ്പെട്ട സഹോദരീ സഹോദരന്‍മാരേ എന്ന് അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു കളക്ടര്‍ തന്റെ പഴയ പോസ്റ്റ് വീണ്ടും ഷെയര്‍ ചെയ്തത്.
മഴ കാരണം അവധി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് നിരവധി കോളുകളാണ് കളക്ട്രേറ്റില്‍ ലഭിക്കുന്നതെന്നും എന്നാല്‍ ഇത്തരത്തില്‍ നിരന്തരം കോളുകള്‍ വരുമ്പോള്‍ അടിയന്തരാവശ്യങ്ങള്‍ക്കായി വിളിക്കുന്നവര്‍ക്ക് കോള്‍ ലഭിക്കാതെ വരുന്നുന്നുണ്ടെന്നുമായിരുന്നു കള്ക്ടര്‍ പറഞ്ഞത്.
മഴ കാരണം അവധി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് നിരവധി കോളുകളാണ് കളക്ട്രേറ്റില്‍ ലഭിക്കുന്നത്. അത്തരത്തില്‍ ഒരു അവധി പ്രഖ്യാപിക്കണമെങ്കില്‍ അതിന് കൃത്യമായ നിര്‍ദേശങ്ങളും മാനദണ്ഡങ്ങളും തങ്ങളുടെ മുന്നിലുണ്ട്. നിങ്ങളാരേയും ഒരു വിധത്തിലും ബുദ്ധിമുട്ടിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല.
ആവശ്യം വരുന്ന ഘട്ടത്തില്‍ തീര്‍ച്ചയായും അവധി നല്‍കിയിരിക്കും. എന്നാല്‍ അവധി ആവശ്യപ്പെട്ട് കൂട്ടത്തോടെ ഫോണ്‍ കോളുകള്‍ വരുന്നതോടെ ലൈന്‍ ബിസി ആകുകയും കാണാതാവല്‍ പോലുള്ള അപകടങ്ങളില്‍ സഹായമഭ്യര്‍ത്ഥിച്ച് വിളിക്കുന്നവര്‍ക്ക് കോള്‍ ലഭ്യമാകാതെ വരികയും ചെയ്യും.
നിങ്ങള്‍ ഒരു ബുദ്ധിമുട്ട് നേരിടുമ്പോള്‍ ഞങ്ങളെ വിളിക്കാനുള്ള സ്വാതന്ത്ര്യം നിങ്ങള്‍ക്കുണ്ട്. പക്ഷെ ആ സ്വാതന്ത്ര്യം ഒരു ഉത്തരവാദിത്തം കൂടിയാണ്. ഒരു 30 സെക്കന്റ് പോലും ജീവിതത്തിനും മരണത്തിനുമിടയിലെ സമയമാകും. അതുകൊണ്ട് അടുത്ത തവണ അവധി ചോദിച്ച് വിളിക്കുമ്പോള്‍ ദയവായി ഉത്തരവാദിത്തമുള്ള പൗരന്മാരായി നിങ്ങള്‍ അത്യാവശ്യ സഹായം വേണ്ട ഒരാളെ ബുദ്ധിമുട്ടിക്കുകയുല്ല എന്നുറപ്പാക്കൂ.
മനസിലാക്കിയതിന് നന്ദി സുരക്ഷിത മഴക്കാലം -എന്നായിരുന്നു അനുപമ ഐ.എ.എസ് ഫേസ്ബുക്കില്‍ കുറിച്ചത്.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button