Uncategorized
മലപ്പുറം കോട്ടക്കലിൽ വിദ്യാർത്ഥിനിയ്‌ക്ക് തെരുവുനായയുടെ കടിയേറ്റു
സംസ്ഥാനത്ത് വീണ്ടും തെരുവുനായയുടെ ശല്യം രൂക്ഷം. മലപ്പുറം കോട്ടക്കലിൽ വിദ്യാർത്ഥിനിയ്‌ക്ക് തെരുവുനായയുടെ കടിയേറ്റു. പിതുപ്പറമ്പ് ഹയർ സെക്കന്ററി സ്‌കൂൾ പ്ലസ് വൺ വിദ്യാർത്ഥിനിയായ ഷിഫ്‌നക്കാണ് കടിയേറ്റത്. ഉടൻ തന്നെ വിദ്യാർത്ഥിനിയെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ സ്‌കൂളിലേക്ക് പോകവേയാണ് കടിയേറ്റത്. യാതൊരു പ്രകോപനവും കൂടാതെയാണ് തെരുവുനായ ആക്രമിച്ചത്. വിദ്യാർത്ഥിനിയുടെ കൈയ്‌ക്കും കാലിനും ആണ് പരിക്കേറ്റത്. പെൺകുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരുടെ ശബ്ദം കേട്ടാണ് തെരുവുനായ പിൻതിരിഞ്ഞത്.
Comments