Uncategorized

മലപ്പുറം ജില്ലയിയില്‍ അഞ്ചാംപനി പടരുന്നു; തിരൂര്‍, മലപ്പുറം ഉപജില്ലകളിലെ സ്കൂളുകളില്‍ മാസ്ക് നിര്‍ബന്ധമാക്കി

മലപ്പുറം ജില്ലയിയില്‍ അഞ്ചാംപനി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ തിരൂര്‍, മലപ്പുറം ഉപജില്ലകളിലെ സ്കൂളുകളില്‍ മാസ്ക് നിര്‍ബന്ധമാക്കി. നിലവിൽ 125 പേർക്കാണ് ജില്ലയിൽ രോഗബാധ കണ്ടെത്തിയിരിക്കുന്നത്.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്‍റെ ഭാഗമായി പ്രാദേശിക സ്ക്വഡുകള്‍ രൂപീകരിക്കുന്നുണ്ട്. സ്കൂളുകളില്‍ നിന്ന് രോഗം പടരുന്നത് തടയാനായാണ് രണ്ട് ഉപജില്ലകളിലെ വിദ്യാലയങ്ങളില്‍ മാസ്ക്ക് നിര്‍ബന്ധമാക്കിയത്. കേന്ദ്ര ആരോഗ്യമന്ത്രാലയം റിപ്പോർട്ട് സമർപ്പിക്കാനായി വിദഗ്ധ സംഘത്തെ മലപ്പുറത്തേക്ക് അയക്കുന്നുണ്ട്. 

കഴിഞ്ഞ ദിവസം നിറമരുതൂർ പഞ്ചായത്തിൽ ഒരാൾക്ക് രോഗം കണ്ടെത്തി. ജില്ലയിൽ രോഗം ബാധിച്ചവരിൽ 7 മാസം മുതൽ 29 വയസ്സു വരെ പ്രായമുള്ളവരുണ്ട്. പ്രതിരോധ കുത്തിവയ്പ് എടുക്കാത്തവരുടെ എണ്ണം കൂടുതലുളള സ്ഥലങ്ങളിലാണ്  കൂടുതലായി പടരുന്നത്. ജില്ലയിൽ  അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളിൽ ഏകദേശം 89,000 പേരിലധികം പേർ മീസിൽസ് കുത്തിവയ്പെടുത്തിട്ടില്ലെന്നാണ് ആരോഗ്യവിഭാഗത്തിന്റെ  കണക്കുകൾ സൂചിപ്പിക്കുന്നത്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button