LOCAL NEWS
കേരളോത്സവം 2022 ന് വടകരയിൽ തുടക്കമായി
സംസ്ഥാന യുവജനക്ഷേമ ബോർഡും വടകര നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന കേരളോത്സവം 2022 ന് വടകരയിൽ തുടക്കമായി. കാരാട്ട് ഗ്രൗണ്ടിൽ കബഡി മത്സരത്തോടെയാണ് കേരളോത്സവത്തിന് തുടക്കമായത്. നഗരസഭ ചെയർപേഴ്സൺ കെ.പി ബിന്ദു പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ കെ.കെ വനജ അധ്യക്ഷയായി.
നവംബർ 20 വരെയാണ് പരിപാടികൾ. കായിക മത്സരങ്ങൾ നാരായണ നഗരം, മേപ്പയിൽ വോളി അക്കാദമി, ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂൾ, പാക്കയിൽ അൾട്ടിമേറ്റ് സ്പോർട്സ് സ്റ്റേഡിയം എന്നിവിടങ്ങളിലും കലാ മത്സരങ്ങൾ മേപ്പയിൽ ക്ഷേത്രത്തിനു സമീപമുള്ള വട്ടക്കണ്ടി പറമ്പിൽ വെച്ചും നടക്കും.
നഗരസഭാ കൗൺസിലർമാർ, നഗരസഭാ ഉദ്യോഗസ്ഥർ, നഗരസഭാ സ്പോർട്സ് കൗൺസിൽ അംഗം ഷീജിത്ത്, വാർഡ് കൗൺസിലർ ഷംന, നഗരസഭ സെക്രട്ടറി എൻ.കെ ഹരീഷ്, മണിക്കോത്ത് രാഘവൻ, പി ചന്ദ്രൻ മാസ്റ്റർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
Comments