Uncategorized
മലപ്പുറത്ത് കാർ പുഴയിലേക്ക് മറിഞ്ഞ് ഒരു മരണം
മലപ്പുറം പൊന്നാനി ചമ്രവട്ടം കടവിൽ കാർ പുഴയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. തിരൂർ സ്വദേശി മുഹമ്മദ് ഹാരിസ് (21) ആണ് മരിച്ചത്. കാറിൽ ഉണ്ടായിരുന്ന മൂന്ന് പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമിത വേഗതയിൽ എത്തിയ കാർ റോഡരികിലെ പെട്ടിക്കടയിൽ ഇടിച്ച് പുഴയിലേക്ക് മറിയുകയായിരുന്നു. നാട്ടുകാർ ചേർന്നാണ് കാറിലുണ്ടായിരുന്ന യുവാക്കളെ പുറത്ത് എടുത്തത്. പുലർച്ചെയാണ് അപകടം നടന്നത്.
Comments