CRIME
മലപ്പുറത്ത് ഭിന്നശേഷിക്കാരിയായ 19 കാരിയെ കൂട്ട ബലാത്സംഗത്തിന്നിരയാക്കിയ മൂന്നു പേർ കസ്റ്റഡിയിൽ
മലപ്പുറത്ത് ഭിന്നശേഷിക്കാരിയായി പത്തൊൻപതുകാരിയെ കൂട്ട ബലാൽസംഗത്തിന് ഇരയാക്കി. പീഡനക്കേസിൽ മൂന്നു പേരെ പേരാമ്പ്ര പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ബന്ധുവീട്ടിലേക്ക് പോകവേ വഴി തെറ്റി പരപ്പനങ്ങാടിയിലെത്തിയ പെൺകുട്ടിയെ മൂവരും ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. പരപ്പനങ്ങാടിയിലെ ലോഡ്ജിലും മറ്റൊരു കെട്ടിടത്തിലും കൊണ്ടുപോയി പീഡിപ്പിച്ചെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകി. കേസുമായി ബന്ധപ്പെട്ട് നെടുവാ സ്വദേശികളായ മുനീർ, പ്രജീഷ്, സജീർ എന്നിവരാണ് പിടിയിലായത്.
കോഴിക്കോട് പേരാമ്പ്ര സ്വദേശിനിയായ വിദ്യാര്‍ത്ഥി ബന്ധുവീട്ടിലേക്ക് പോകവേ വഴി തെറ്റിയാണ് പരപ്പനങ്ങാടിയിലെത്തിയത്. തുടര്‍ന്ന് കോഴിക്കോടേക്ക് തിരികെ പോകാനായി പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനിലെത്തിയ പെണ്‍കുട്ടിയെ സഹായിക്കാനെന്ന വ്യാജേന സമീപിച്ച രണ്ട് പേരാണ് ആദ്യം പീഡിപ്പിച്ചത്. തുടര്‍ന്ന് ഈ പെണ്‍ക്കുട്ടിയെ ഒരു ഓട്ടോറിക്ഷ ഡ്രൈവറെ ഏല്‍പ്പിക്കുകയും കോഴിക്കോട്ടേക്ക് വരുന്ന വഴി ഇയാളും പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നിലയില്‍ പെണ്‍കുട്ടിയെ പിന്നീട് പൊലീസ് കണ്ടെത്തുകയായിരുന്നു.
Comments