KOYILANDILOCAL NEWS
മലയങ്കോട്ടു പാറ ശ്രീ അയ്യപ്പ ഭജനമഠം; പ്രതിമാസ കാരുണ്യ നിധി വിതരണം ചെയ്തു
പേരാമ്പ്ര: മലയങ്കോട്ട് പാറ അയ്യപ്പ ഭജനമഠം,കിടപ്പു രോഗികൾക്ക് പ്രതിമാസം നൽകിവരുന്ന 5000 രൂപയുടെ ധനസഹായം നെല്ലിയുള്ള പറമ്പിൽ ബിന്ദു ബാലകൃഷ്ണന് നൽകി. നൊച്ചാട് ഗ്രാമപഞ്ചായത്ത് അംഗം ഗീത നന്ദനം തുക കൈമാറി. എല്ലാ മലയാളമാസവും ഒന്നാം തിയ്യതി 5000 ക. വീതം കാരുണ്യനിധിയായി മഠം വിതരണം ചെയ്യാറുണ്ട്. പി സി വാസു, സി എം ബാലകൃഷ്ണൻ, സി എം രാജൻ, പി.പി. ഗോവിന്ദൻ ,സുഭാഷ് എം എന്നിവർ സംസാരിച്ചു.
Comments