KOYILANDILOCAL NEWS
മല്‍സ്യബന്ധനത്തിനിടെ കടലില്‍ വീണു മരിച്ചു
കൊയിലാണ്ടി: മല്‍സ്യബന്ധനത്തിനിടെ വഞ്ചിയില്‍ നിന്നും കാല്‍ വഴുതി കടലില്‍ വീണ മല്‍സ്യതൊഴിലാളി മരിച്ചു. വലിയമങ്ങാട് ചേന്ദന്റെ പുരയില്‍ ദേവദാസന്‍ (60) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. ഉടനെ കടലില്‍ നിന്നും കരയിലെത്തിച്ച് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണമടഞ്ഞു. ഭാര്യ ചിത്ര. മക്കള്‍. അഭിലാഷ്, ഡാനി, രമ്യ, മരുമക്കള്‍: സോണി, ജസ്‌ന, സഹോദരങ്ങള്‍ സുശീല, വേണു, സതീശന്‍, മധു, ലക്ഷ്മി, കാര്‍ത്തി, ശോഭ, പരേതനായ ശിവദാസന്‍.
Comments