മഴയിലും ആവേശം ചോരാതെ ശോഭായാത്ര
കൊയിലാണ്ടി: ‘അകലട്ടെ ലഹരി ഉണരട്ടെ മൂല്യവും ബാല്യവും’ എന്ന സന്ദേശവുമായി കൊയിലാണ്ടിയിൽ ബാലഗോകുലം സംഘടിപ്പിച്ച ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷം നിറപ്പകിട്ടാർന്ന മഹാശോഭായാത്രയായി മാറി. കൃഷ്ണനാമങ്ങളുരുവിട്ട് മണി കിലുക്കി മഞ്ഞപ്പട്ടുടുത്ത മയിൽ പീലി ചൂടിയ നൂറ് കണക്കിന് ഉണ്ണിക്കണ്ണന്മാർ നഗരവീഥിയെ അക്ഷരാർത്ഥത്തിൽ അമ്പാടിയാക്കി മാറ്റി. കമനീയമായ നിശ്ചലദൃശ്യങ്ങളിലൂടെയുള്ള രാധാ – കൃഷ്ണഭക്തി വിശേഷങ്ങളുടെ പുനരാവിഷ്കരണം ഭക്ത മനസ്സുകളിൽ ആനന്ദം പകർന്നു.
കൊയിലാണ്ടിയിലെ വലിയമങ്ങാട് അറയിൽ കുറുംബാ ഭഗവതി ക്ഷേത്രപരിസരം, ചെറിയമങ്ങാട് കോട്ടയിൽ ദുർഗ്ഗാദേവി ക്ഷേത്ര പരിസരം, വിരുന്നു കണ്ടി കുറുംബാ ഭഗവതി ക്ഷേത്രപരിസരം ആന്തട്ട ശ്രീരാമകൃഷ്ണമഠം ഏഴു കുടിക്കൽ കുടുംബാ ഭഗവതി ക്ഷേത്രപരിസരം, ഉപ്പാലക്കണ്ടി ശ്രീഭദ്രകാളി ക്ഷേത്രപരിസരം, കൊല്ലം വേദവ്യാസ വിദ്യാലയം മനയടത്ത് പറമ്പിൽ അന്നപൂർണ്ണേശ്വരി ക്ഷേത്രപരിസരം, കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്രപരിസരം, മണമൽ നിത്യാനന്ദ ആ ശ്രമം, കണയങ്കോട് കിടാരത്തിൽ തലച്ചില്ലോൻ ക്ഷേത്രപരിസരം, കുറുവങ്ങാട് ശിവക്ഷേത്രപരിസരം, പെരുവട്ടൂർ ചെറിയപ്പുറം ക്ഷേത്രപരിസരത്തുനിന്നും,ആരംഭി
നിശ്ചല ദൃശ്യങ്ങൾ, ശ്രീകൃഷ്ണ – രാധാ വേഷധാരികൾ, ഭജന സംഘങ്ങൾ, നൃത്ത സംഘങ്ങൾ, നിശ്ചല ദൃശ്യങ്ങൾ ,നൃത്തചുവടുകളുമായി ഗോപികമാർ, എന്നിവ മഹാശോഭായാത്രക്ക് മാറ്റ് കൂട്ടി. ശോഭായാത്രക്ക് ഭാരവാഹികളായ ഷിം ജി വലിയ മങ്ങാട്, വി.കെ.മുകുന്ദൻ, മിഥുൻ, വി.കെ.ജയൻ, വി.കെ മനോജ്, വി.കെ.സുനിൽ കുമാർ, അർഷിത് ,കൗൺസിലർമാരായ, കെ.കെ.വൈശാഖ്, വി.കെ.സുധാകരൻ, സിന്ധു സുരേഷ്, കെ.എം.രജി, ദീപ പെരുവട്ടൂർ, മധു,, സജിത്. നേതൃത്വം നൽകി.