Uncategorized
മഴയില്‍ മുങ്ങി മുംബൈ; ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തി, വെള്ളക്കെട്ടില്‍ വലഞ്ഞ് നഗരം
മഴയെത്തുടര്‍ന്ന് 15 ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തി വച്ചു. വരുന്ന രണ്ട് മണിക്കൂര്‍ കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ നിരീഷണ കേന്ദ്രം
മുംബൈ: ശക്തമായി തുടരുന്ന മഴയില്‍ മുങ്ങി മുംബൈ നഗരം. മഴയില്‍ രാവിലെ മുതല്‍ മുംബൈയിലെയും സമീപ പ്രദേശങ്ങളിലെയും വാഹന ഗതാഗതം തടസ്സപ്പെട്ടു. വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടതോടെ വാഹനങ്ങള്‍ക്ക് കടന്ന് പോകാനാകാത്ത അവസ്ഥയാണ്. ഇന്നലെ രാത്രിയില്‍ തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. മഴയെ തുടര്‍ന്ന് 15 ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തി വച്ചു. വരുന്ന രണ്ട് മണിക്കൂര്‍ കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ നിരീഷണ കേന്ദ്രം അറിയിച്ചു.
Comments